To advertise here, Contact Us



'കെ.ടി.സി അബ്ദുള്ളക്കാ..നിങ്ങളെന്തൊരു മനുഷ്യനാണ്...!'


സജ്‌ന ആലുങ്ങല്‍

2 min read
Read later
Print
Share

1977-ല്‍ രാമു കാര്യാട്ടിന്റെ ദ്വീപ് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തുമ്പോള്‍ അബ്ദുള്ളക്ക് പ്രായം 43 ആയിരുന്നു.

സുഡാനി ഫ്രം നൈജീരിയയില്‍ കണ്ണു നനയിപ്പിക്കുന്ന ഒരു രംഗമുണ്ട്. സെക്യൂരിറ്റിയായി ജോലി ചെയ്യുന്ന സ്ഥലത്തേക്ക് രാത്രി പോകാനിറങ്ങുമ്പോള്‍ മാനേജര്‍ മജീദിന്റെ 'ഫാദറായി' അഭിനയിച്ച കെ.ടി.സി അബ്ദുള്ള സുഡുവിനോട് കൈവീശി കാണിക്കുന്ന ഒരു രംഗം. പിന്തിരിഞ്ഞു നോക്കാതെയാണ് ആ കൈവീശല്‍. ആ രംഗം പോലെ കോഴിക്കോടിന്റെ ഹൃദയതുടപ്പില്‍ നിന്നും മലയാള സിനിമാ, നാടക ലോകത്ത് നിന്നും കെ.ടി.സി അബ്ദുള്ള വേര്‍പിരിഞ്ഞിരിക്കുന്നു. സുഡാനിയെന്ന ചിത്രം അബ്ദുള്ളയുടെ അഭിനയ ജീവിതത്തിലെ അവസാന ഷോട്ടുകളായിരിക്കുന്നു. കോഴിക്കോട് അങ്ങാടിയിലൂടെ വെറുതേ നടക്കുന്നതിനിടയില്‍ ടൗണ്‍ ഹാളിന്റേയും മാനാഞ്ചറിയുടേയും പരിസരത്തും ടാഗോര്‍ ഹാളിനുള്ളിലും അബ്ദുള്ളക്കയെ ഇനി കാണാനാകില്ല.

To advertise here, Contact Us

1977-ല്‍ രാമു കാര്യാട്ടിന്റെ ദ്വീപ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തുമ്പോള്‍ അബ്ദുള്ളക്ക് പ്രായം 43 ആയിരുന്നു. അങ്ങാടി, കാറ്റത്തെ കിളിക്കൂട്, അഹിംസ, ഒഴിവുകാലം, കാണാക്കിനാവ് തുടങ്ങിയ ചിത്രങ്ങളില്‍ ചെറിയ റോളുകള്‍ ചെയ്തു തുടങ്ങിയ സിനിമാ ജീവിതത്തിന് ബ്രേക്ക് നല്‍കിയത് ലാല്‍ ജോസ് സംവിധാനം ചെയ്ത അറബിക്കഥയിലെ കഥാപാത്രമായിരുന്നു. അബ്ദുള്ളക്കാ എന്ന ക്യൂബ മുകുന്ദന്റെ വിളിക്ക് തുറന്ന ചിരിയോട് വിളി കേട്ട, ജോലിയില്ലാതെ അലഞ്ഞ ക്യൂബ മുകുന്ദന് ഭക്ഷണത്തിനുള്ള വക നല്‍കിയ സാധാരണക്കാരനായ ഒരു പ്രവാസി. ഒടുവില്‍ മരുമകന്‍ കരീമിനെ കൂള്‍ബാര്‍ ഏല്‍പ്പിച്ച് പ്രവാസ ജീവിതം മതിയാക്കി അബ്ദുള്ളക്ക നാട്ടിലേക്ക് മടങ്ങുമ്പോള്‍ ഒരു പ്രവാസിയുടെ വേദനയും ഒറ്റപ്പെടലും വിയര്‍പ്പിന്റെ വിലയുമെല്ലാം തിയേറ്ററിലിരുന്ന്് പ്രേക്ഷകന്‍ അനുഭവിച്ചറിഞ്ഞു.

പിന്നീട് സുഡാനി ഫ്രം നൈജീരിയയിലൂടെയായിരുന്നു അബ്ദുള്ളയുടെ രണ്ടാം വരവ്. ഉമ്മയുടെ രണ്ടാം ഭര്‍ത്താവെന്ന കാരണത്താല്‍ മാനേജര്‍ മജീദ് നല്‍കുന്ന അവഗണനയില്‍ ഉരുകിത്തീരുന്ന ഒരു ബാപ്പ. സുഡുവിനോട് ഫാദര്‍ എന്ന് പറഞ്ഞു കൊടുക്കുമ്പോള്‍ കണ്ണിലെ തിളക്കവും നിഷ്‌കളങ്കമായ തുറന്ന ചിരിയും, മിക്‌സ്ചര്‍ പെറുക്കി തിന്നുള്ള ചായകുടി, അവസാനം കൊതുക് പാറുന്ന എടിഎം കൗണ്ടറിന് മുന്നിലെ കൂനിക്കൂടിയുള്ള ഇരുത്തം..സുഡാനി കണ്ടവര്‍ക്കൊന്നും ഈ രംഗങ്ങള്‍ അത്ര പെട്ടെന്നൊന്നും ഹൃദയത്തില്‍ നിന്ന് മായ്ച്ചു കളയാനാകില്ല. അത്രയ്ക്ക് ആഴത്തില്‍ സ്പര്‍ശിക്കുന്നതായിരുന്നു ആ അഭിനയമുഹൂര്‍ത്തങ്ങള്‍.

സുഡാനി കണ്ടിറങ്ങിയ ശേഷം അറബിക്കഥയില്‍ ഒപ്പമഭിനയിച്ച സുരാജ് വെഞ്ഞാറമ്മൂട് ഫെയ്‌സ്ബുക്കിലെഴുതിയ ഒരു കുറിപ്പുണ്ട്. അതിങ്ങനെയായിരുന്നു. 'ഇപ്പോഴും സുഡാനിയില്‍ എന്നെ ഹോണ്ട് ചെയ്യുന്നത് 'പുത്യാപ്ല' എന്ന കഥാപാത്രമാണ്. കെ.ടി.സി അബ്ദുള്ളക്കാ..നിങ്ങളെന്തൊരു മനുഷ്യനാണ്...!' അഭിനയത്തില്‍ ഇതിലും വലിയൊരു അംഗീകാരം കെ.ടി.സി അബ്ദുള്ളയെന്ന മനുഷ്യന് ഇനി കിട്ടാനില്ല.

Content Highlights: KTC Abdulla Death Sudani From Nigeria Arabikkatha

മാതൃഭൂമി.കോം വാട്സാപ്പിലും

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Ilaiyaraja and Gandhimathi Balan

'മുന്നിലെ മൂന്നുലക്ഷത്തിന്റെ പണപ്പൊതിയിൽനിന്ന് ഒരുലക്ഷമെടുത്ത് ​ഗാന്ധിമതി ബാലന് തിരിച്ചുനൽകി ഇളയരാജ'

Apr 10, 2024


Anna Reshma Rajan Interview Randu Movie Vishnu Unnikrishnan

2 min

നഴ്‌സുമാരുടെ വെള്ളസാരിയുടുത്തപ്പോള്‍ ശരിക്കും ആവേശമായിരുന്നു- അന്ന രേഷ്മാ രാജൻ

Jan 16, 2022


Janamma David

1 min

ലണ്ടനിൽനിന്ന് ശാലിനിയെത്തി, മുത്തശ്ശി പാടിയ ‘എല്ലാരും ചൊല്ലണ്’ പഠിക്കാൻ

May 1, 2024


mamukkoya actor death anniversary legendary comedian king of thugs

4 min

കീലേരി അച്ചു, മലബാറിലെ മഹര്‍ഷി, പൊതുവാള്‍ജി | തഗ്ഗുകളുടെ സുല്‍ത്താന്റെ ഓര്‍മകള്‍ക്ക് ഒരാണ്ട്

Apr 26, 2024

To advertise here, Contact Us
To advertise here, Contact Us

Most Commented

To advertise here, Contact Us