To advertise here, Contact Us



നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു


1 min read
Read later
Print
Share

അറബിക്കഥ, ഗദ്ദാമ, സുഡാനി ഫ്രം നൈജീരിയ തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍.

കോഴിക്കോട്: സിനിമ-നാടക രംഗത്ത് സജീവസാന്നിധ്യമായ കെ.ടി.സി അബ്ദുള്ള അന്തരിച്ചു. 82 വയസ്സായിരുന്നു. കോഴിക്കോട് പി.വി.എസ് ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഞായറാഴ്ച്ച ഉച്ചയ്ക്ക് 12.30ന് കോഴിക്കോട് മാത്തോട്ടം പള്ളി ഖബര്‍ സ്ഥാനില്‍ നടക്കും.

To advertise here, Contact Us

കോഴിക്കോട് പന്ന്യങ്കര സ്വദേശിയാണ്. ഡ്രൈവര്‍ ഉണ്ണിമോയിന്റെയും ബീപാത്തുവിന്റെയും മകനായി 1936-ല്‍ പാളയം കിഴക്കെക്കോട്ട പറമ്പിലാണ് അബ്ദുള്ള ജനിച്ചത്.

Read More: കോഴിക്കോടിന്റെ ഹൃദയമറിഞ്ഞ കലാകാരന്‍

1977-ല്‍ രാമു കാര്യാട്ട് സംവിധാനം ചെയ്ത ദ്വീപ് എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തെത്തുന്നത്. 35-ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അറബിക്കഥ, ഗദ്ദാമ, സുഡാനി ഫ്രം നൈജീരിയ തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍. ഷാനു സമദ് സംവിധാനം ചെയ്യുന്ന 'മൊഹബ്ബത്തിന്‍ കുഞ്ഞബ്ദുള്ള' എന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇതിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുന്നതിനിടെയായിരുന്നു അന്ത്യം.

1959-ലാണ് കെ. അബ്ദുള്ള കെ.ടി.സിയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. അതോടെയാണ് കെ.ടി.സി അബ്ദുള്ള എന്ന് പേര് വന്നത്. നാടകങ്ങളിലൂടെയാണ് അബ്ദുള്ള അഭിനയ രംഗത്തെത്തുന്നത്. ആകാശവാണിയുടെ എ ഗ്രേഡ് ആര്‍ട്ടിസ്റ്റും ആയിരുന്നു അബ്ദുള്ള.

Read More: 'കെ.ടി.സി അബ്ദുള്ളക്കാ..നിങ്ങളെന്തൊരു മനുഷ്യനാണ്...!'

Content Highlights : actor KTC Abdulla Died Gadhama Arabikkatha sudani from nigeria actor KTC Abdulla

മാതൃഭൂമി.കോം വാട്സാപ്പിലും

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
anna rajan

2 min

‘വേദനിപ്പിക്കരുത്, രോഗബാധിതയാണ്‘; ബോഡി ഷെയിമിങ് നടത്തിയവരോട് നടി അന്ന രാജൻ

Apr 30, 2024


Kudassanad Kanakam

1 min

'ജയജയജയജയഹേ' താരം കുടശ്ശനാട് കനകത്തിന് ഇനി സ്വന്തംവീട്ടിൽ അന്തിയുറങ്ങാം

Apr 30, 2024


Amrita Pandey

1 min

നടി അമൃതാ പാണ്ഡേ വീട്ടിൽ മരിച്ച നിലയിൽ, ചർച്ചയായി ഒടുവിലത്തെ വാട്‌സാപ്പ്‌ സ്റ്റാറ്റസ്

Apr 30, 2024


Vairamuthu and Gangai Amaran

1 min

ഇളയരാജയെക്കുറിച്ചുള്ള മോശം പരാമർശം: വൈരമുത്തുവിന് മുന്നറിയിപ്പുമായി ഗംഗൈ അമരൻ

May 1, 2024

To advertise here, Contact Us
To advertise here, Contact Us

Most Commented

To advertise here, Contact Us