To advertise here, Contact Us



പ്രിയ സുഹൃത്തിന് ആദരാഞ്ജലികള്‍ നേര്‍ന്ന് ജയറാം


1 min read
Read later
Print
Share

ശനിയാഴ്ച രാവിലെ 6:45ന് തൃശ്ശൂരിലായിരുന്നു ബാബു നാരായണന്‍ അന്തരിച്ചത്.

ന്തരിച്ച ചലച്ചിത്ര സംവിധായകന്‍ ബാബു നാരായണന് ആദരാഞ്ജലികള്‍ നേര്‍ന്ന് നടന്‍ ജയറാം. ഫെയ്‌സ്ബുക്ക് പേജിലാണ് ബാബു നാരായണനെ അനുസ്മരിച്ച് ജയറാം കുറിപ്പെഴുതിയിരിക്കുന്നത്.

To advertise here, Contact Us

'പ്രിയ സുഹൃത്ത് ബാബു നാരായണന് (അനില്‍ -ബാബു) എല്ലാ പ്രണാമങ്ങളോടും കൂടെ ആദരാഞ്ജലികള്‍'.- ജയറാം കുറിച്ചു

ശനിയാഴ്ച രാവിലെ 6:45ന് തൃശ്ശൂരില്‍ വച്ചായിരുന്നു ബാബു നാരായണന്‍ അന്തരിച്ചത്. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ദീര്‍ഘകാലങ്ങളായി ചികിത്സയിലായിരുന്നു.

1989ല്‍ സംവിധാന രംഗത്ത് ചുവടുറപ്പിച്ച ബാബു നാരായണ്‍ തൊണ്ണൂറുകളില്‍ നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കി. ബാബു നാരായണന്‍ -അനില്‍ കുമാര്‍ കൂട്ടുക്കെട്ടില്‍ (അനില്‍ ബാബു) പിറവിടെയുത്ത ചിത്രങ്ങള്‍ പ്രേക്ഷക പ്രീതി നേടി. നെടുമുടി വേണു, പാര്‍വതി, മുരളി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ അനഘയായിരുന്നു ആദ്യ ചിത്രം.

കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ചിത്രങ്ങളാണ് ബാബു നാരായണന്‍ സംവിധാനം ചെയ്തത്. മാന്ത്രിക ചെപ്പ്, സ്ത്രീധനം, കുടുംബ വിശേഷം, അരമന വീടും അഞ്ഞൂറേക്കറും, കളിയൂഞ്ഞാല്‍, പട്ടാഭിഷേകം, വെല്‍കം ടു കൊടൈകനാല്‍, ഇഞ്ചക്കാടന്‍ മത്തായി ആന്റ് സണ്‍സ്, അച്ഛന്‍ കൊമ്പത്ത് അമ്മ വരമ്പത്ത്, ഉത്തമന്‍ തുടങ്ങിയ ചിത്രങ്ങള്‍ മികച്ച വിജയം നേടി.

2013 ല്‍ പുറത്തിറങ്ങിയ നൂറ വിത്ത് ലൗവ് ആണ് അവസാനമായി സംവിധാനം ചെയ്ത ചിത്രം. മംമ്ത മോഹന്‍ദാസ്, കനിഹ, മുകേഷ്, കൃഷ് ജെ സത്താര്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തിയത്.

മൃതദേഹം തൃശ്ശൂര്‍ ചെമ്പൂക്കാവിലെ വസതിയില്‍ മൂന്നരമണി വരെ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം വൈകീട്ട് 4 ന് പാറമേക്കാവ് ശാന്തികവാടത്തില്‍.

Content HIghlights: actor pays tribute to babu narayanan director, death, pattabhishekam, uthaman, movies, anil babu

മാതൃഭൂമി.കോം വാട്സാപ്പിലും

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Amrita Pandey

1 min

നടി അമൃതാ പാണ്ഡേ വീട്ടിൽ മരിച്ച നിലയിൽ, ചർച്ചയായി ഒടുവിലത്തെ വാട്‌സാപ്പ്‌ സ്റ്റാറ്റസ്

Apr 30, 2024


Malavika Mohanan

1 min

ഗ്ലാമർ ഷോകൾക്ക് പകരം എപ്പോഴാണ് അഭിനയിക്കാൻ തുടങ്ങുകയെന്ന് ചോദ്യം, ചുട്ട മറുപടിയുമായി മാളവിക

Apr 30, 2024


Kudassanad Kanakam

1 min

'ജയജയജയജയഹേ' താരം കുടശ്ശനാട് കനകത്തിന് ഇനി സ്വന്തംവീട്ടിൽ അന്തിയുറങ്ങാം

Apr 30, 2024


Varalaxmi and Nicholai

1 min

'എനിക്ക് അദ്ദേഹം സുന്ദരനാണ്'; ഭാവിവരന്റെ ലുക്കിനെ പരിഹസിച്ചവർക്ക് മറുപടിയുമായി വരലക്ഷ്മി

Apr 28, 2024

To advertise here, Contact Us
To advertise here, Contact Us

Most Commented

To advertise here, Contact Us