Tuesday 15 September 2015

അസുസ് സെന്‍ഫോണ്‍ ലോലിപോപ്പ് അപ്ഡേറ്റ്



അസുസ് സെന്‍ ഫോണ്‍ സിരീസ് ലോലിപോപ്പിലെക്ക് എങ്ങനെ അപ് ഗ്രേഡ് ചെയ്യാം.ഇത് റൂട്ട് ചെയ്യാതെ സെന്‍ഫോണ്‍ അപ് ഗ്രേഡ് ചെയ്യുന്ന രീതിയാണ്‌


അസുസ് സെന്‍ഫോണ്‍ 4 , 5, 6 സീരീസ്‌  ലോലി പോപിലെക്ക്  അപ്ഗ്രേഡ്  ചെയ്യൂന്നത്തിനുള്ള എളുപ്പവഴിയാണ് ഇന്ന്‍ ഞാന്‍ പരിചയപ്പെടുത്തുന്നത് .

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 
  1. ഇത് CUSTOM ROM ഫ്ലാഷിംഗ് അല്ല .
  2. ഇത് Kitkat firmware V2.22.40.53 or V2.22.40.54  നു വേണ്ടിയുള്ളതാണ്  ( ഇത്  ഉറപ്പുവരുത്താന്‍ Setting- About system-software information - Kernel version നോക്കുക. മേല്പറഞ്ഞ firmware അല്ല എങ്കില്‍,  settings- System update സെലെക്റ്റ്‌ ചെയ്യുക, സിസ്റ്റം അപ്ഡേറ്റ് ലഭ്യമാണെങ്കില്‍ അത് ഡൌണ്‍ലോഡ് ചെയ്യുക.
  3. Firmware 700 MB ല്‍ അധികം ഉള്ളതിനാല്‍ കമ്പ്യൂട്ടര്‍ ഉപയോഗിച്ച് ഡൌണ്‍ലോഡ് ചെയ്യാന്‍ ശ്രെമിക്കുക .
  4. തെറ്റായ firmware ഫോണ്‍ പ്രവര്‍ത്തിക്കാതെ വരാന്‍ കാരണമാകും. ഫോണ്‍ മോഡല്‍ നോക്കി മാത്രം ഡൌണ്‍ലോഡ് ചെയ്യുക. WW ആണ്  വേള്‍ഡ്  വൈഡ് .TW തയ്‌വനിസ് ,CN ചൈനീസ്‌ 

step 1. റോം  ഡൌണ്‍ലോഡ് ചെയ്യുക .

  • https://www.asus.com/in/support/ ഓപ്പണ്‍ ചെയ്യുക .അതില്‍ നിങ്ങളുടെ ഫോണ്‍ മോഡല്‍ ടൈപ്പ് ചെയ്യുക. (ഉദാ: zenfone 5.)  
  • ലഭിക്കുന്ന ലിസ്റ്റില്‍ നിന്ന്‍ മോഡല്‍ തിരഞ്ഞെടുക്കുക.ഞാന്‍ ഉപയോഗിക്കുന്നത്  Zenfone 5 A 501CG ആണ് ( pic 1 കാണുക )

Asus_webpage1
pic 1 

  •  ലഭിക്കുന്ന പേജില്‍ നിന്ന്  support ടാബ് ക്ലിക്ക് ചെയ്യുക. Drivers & tools തിരഞ്ഞെടുക്കുക. അതില്‍ നിന്ന്‍ OS - Android തിരഞ്ഞെടുക്കുക. pic 2 കാണുക.

    pic 2 
  • ലഭിക്കുന്ന ലിസ്റ്റില്‍ നിന്ന്‍  Firmware തിരഞ്ഞെടുക്കുക .
  • വളരെ ശ്രെദ്ധിക്കേണ്ട കാര്യം Firmware WW SKU എന്ന് ഉറപ്പുവരുത്തുക.
  • ശെരിയായ Firmware ഡൌണ്‍ലോഡ് ചെയ്യുക.( ഡൌണ്‍ലോഡ് തടസ്സപ്പെടാതിരിക്കാന്‍ ശ്രെദ്ധിക്കേണ്ടതുണ്ട്‌.  



 step 2 : റോം ഇന്‍സ്റ്റോള്‍ ചെയ്യുക. 
  • ഡൌണ്‍ലോഡ് ചെയ്ത ZIP ഫയല്‍ , ഫോണിന്‍റെ INTERNAL STORAGEലേക്ക്  കോപ്പി ചെയ്യുക.(  SD Cardil നിന്ന്‍ അപ്ഡേറ്റ് ചെയ്യാന്‍ സാധിക്കില്ല 
  • ഉടന്‍ തന്നെ System update notification വരുന്നതാണ് . അല്ലാത്ത പക്ഷം റീ ബൂട്ട് ചെയ്യുക 

  • Notifitionല്‍  ക്ലിക്ക് ചെയ്താല്‍ അപ്ഡേറ്റ് ആരംഭിക്കുന്നതാണ് . ഏകദേശം 20 മിനുട്ട് കൊണ്ടാണ് എന്റെ അപ്ഡേറ്റ്  പൂര്‍ത്തിയായത് , ദയവായി ക്ഷമയോടെ അപ്ഡേറ്റ് ഫിനിഷ് ആകാന്‍ അനുവദിക്കുക.
Zenfone5_secreen2

Zenfone5_secreen2

Zenfone5_secreen3

Zenfone5_secreen4



No comments:

Post a Comment