Follow KVARTHA on Google news Follow Us!
ad

പിണറായി എല്‍ഡിഎഫ് കണ്‍വീനറാകുന്നു; മുന്നണി വിപുലീകരണത്തില്‍ മുഖ്യറോള്‍

സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞ മുതിര്‍ന്ന നേതാവ് പിണറായി വിജയന്‍ Thiruvananthapuram, Election, Kodiyeri Balakrishnan, Chief Minister, Conference, Kerala,
തിരുവനന്തപുരം: (www.kvartha.com 24/04/2015) സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞ മുതിര്‍ന്ന നേതാവ് പിണറായി വിജയന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി കണ്‍വീനറാകും. നിലവിലെ കണ്‍വീനറും കേന്ദ്ര കമ്മിറ്റി അംഗവുമായ വൈക്കം വിശ്വനു തല്‍ക്കാലം പ്രത്യേക ചുമതലകളൊന്നും നല്‍കില്ല. എന്നാല്‍ അദ്ദേഹത്തെ അടുത്ത തെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പുള്ള മണ്ഡലത്തില്‍ നിന്നു മത്സരിപ്പിച്ച് മന്ത്രിയാക്കുമെന്നാണു വിവരം.

1980ല്‍ കോട്ടയം ജില്ലയിലെ ഏറ്റുമാനൂരില്‍ നിന്നു വിജയിച്ച വിശ്വന്‍ പിന്നീട് തെരഞ്ഞെടുപ്പുകളിലൊന്നും വിജയിച്ചിട്ടില്ല. ഡിവൈഎഫ്‌ഐയുടെ ആദ്യരൂപമായിരുന്ന കെ എസ് വൈ എഫിന്റെ തീപ്പൊരി നേതാവ് മുതല്‍ പാര്‍ട്ടി കോട്ടയം ജില്ലാ സെക്രട്ടറി വരെ വിവിധ സ്ഥാനങ്ങള്‍ വഹിച്ച ശേഷമാണ് അദ്ദേഹം മുന്നണി കണ്‍വീനറായത്. ഇനി പാര്‍ലമെന്ററി രംഗത്തേക്ക് വിശ്വനെ മാറ്റണമെന്നും അര്‍ഹമായ സ്ഥാനം നല്‍കണമെന്നും പാര്‍ട്ടിയില്‍ പൊതുവായ ധാരണയുണ്ട്്.

പിണറായി വിജയനായിരിക്കും ഇടതുമുന്നണിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന് ഏകദേശം ഉറപ്പാണ്. അതിനു മുമ്പ് അദ്ദേഹത്തെ കണ്‍വീനറാക്കുന്നതുവഴി മുന്നണി പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാനും പുതിയ ഘടക കക്ഷികളെ ഉള്‍പ്പെടുത്തുന്നതു സംബന്ധിച്ച ചുമതലകള്‍ നേരിട്ടു നിര്‍വഹിക്കാനും സാധിക്കുമെന്നാണ് കണക്കുകൂട്ടല്‍. പി ബി അംഗം എന്ന നിലയില്‍ കേരളത്തിലെ പാര്‍ട്ടിയുടെയും മുന്നണിയുടെയും കാര്യങ്ങളില്‍ ഇടപെടാന്‍ പിണറായിക്ക് തടസമൊന്നുമില്ല. എങ്കിലും ഘടക കക്ഷികളുമായി ഔദ്യോഗികമായി ഇടപെടാന്‍ സാധിക്കുന്ന പദവി എന്ന നിലയിലാണ് മുന്നണി കണ്‍വീനറാക്കുന്നത്.

Pinarayi Vijayan to be  LDF Convener, Thiruvananthapuram, Election, Kodiyeri Balakrishnan,
അതേസമയം, തെരഞ്ഞെടുപ്പില്‍ വിജയിച്ച് പിണറായി മുഖ്യമന്ത്രിയാകുന്നതോടെ കണ്‍വീനര്‍ സ്ഥാനം ഇ പി ജയരാജന് നല്‍കാനാണ് ഇപ്പോള്‍തന്നെയുള്ള ആലോചനയെന്നും അറിയുന്നു. ജയരാജനെ പാര്‍ട്ടി സെക്രട്ടറിയാക്കാന്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പിണറായി ശ്രമിച്ചിരുന്നുവെന്ന് പുറത്തുവന്നതാണ്.

പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ക്കു പുറമേ കണ്ണൂരുകാരന്‍ തന്നെയായ ജയരാജന്‍ മുന്നണി കണ്‍വീനറാകുന്നതിന് എതിര്‍പ്പുണ്ടായാല്‍ ടി എം തോമസ് ഐസക്കായേക്കും കണ്‍വീനര്‍.

ഏതായാലും ഇപ്പോള്‍ പിണറായി കണ്‍വീനറാകുന്നതിലൂടെ ഘടക കക്ഷികളുമായി സീറ്റ് വിഭജന ചര്‍ച്ചയിലും മറ്റും സിപിഎം താല്‍പര്യം ഉയര്‍ത്തിപ്പിടിച്ച് കടുത്ത നിലപാട് സ്വീകരിക്കുന്നതിന് കഴിയും. നേരത്തേ വി എസ് അച്യുതാനന്ദനും പാര്‍ട്ടി സെക്രട്ടറിയായിരുന്ന ശേഷം മുന്നണി കണ്‍വീനറായിട്ടുണ്ട്.

Also Read: 
തൃക്കരിപ്പൂരില്‍ രാജധാനി കടന്നു പോയ ഉടനെ പാളത്തിലേക്ക് മരം വീണു

Keywords: Pinarayi Vijayanto be  LDF Convener, Thiruvananthapuram, Election, Kodiyeri Balakrishnan, Chief Minister, Conference, Kerala.