Follow KVARTHA on Google news Follow Us!
ad

യു ഡി എഫിന്റെ പട്ടിപിടുത്തം പൊളിഞ്ഞതിനു തെളിവുകള്‍ പുറത്തുവരുന്നു; മുനീര്‍ പറഞ്ഞതൊക്കെ പാഴ് വാക്കുകളായി

നായ വളര്‍ത്തലിന് ലൈസന്‍സിംഗ് സമ്പ്രദായം ഏര്‍പെടുത്തും എന്നതുള്‍പ്പെടെ കഴിഞ്ഞ യു ഡി എഫ് സര്‍ക്കാര്‍ പറഞ്ഞ കാര്യങ്ങളൊന്നും നടപ്പായില്ലെന്നു വ്യക്തമായി. ലൈസന്‍സ് Thiruvananthapuram, Kerala, UDF, Dog, Minister, M.K.Muneer, Project
തിരുവനന്തപുരം: (www.kvartha.com 27.08.2016) നായ വളര്‍ത്തലിന് ലൈസന്‍സിംഗ് സമ്പ്രദായം ഏര്‍പെടുത്തും എന്നതുള്‍പ്പെടെ കഴിഞ്ഞ യു ഡി എഫ് സര്‍ക്കാര്‍ പറഞ്ഞ കാര്യങ്ങളൊന്നും നടപ്പായില്ലെന്നു വ്യക്തമായി. ലൈസന്‍സ് കാര്യത്തില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും ഉത്തരവ് ഉടനേ ഗവമെന്റ് പുറപ്പെടുവിക്കുമെന്നും പഞ്ചായത്ത് സാമൂഹ്യനീതി മന്ത്രി ആയിരുന്ന ഡോ. എം കെ മുനീര്‍ അറിയിച്ചിരുന്നു. പക്ഷേ, ഫലത്തില്‍ കേരളത്തിലെ തെരുവുനായ്ക്കളില്‍ ബഹുഭൂരിപക്ഷവും ലൈസന്‍സ് ഇല്ലാത്തവയാണ്.

ഉടമസ്ഥരില്‍ നായ പരിപാലനം സംബന്ധിച്ച കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ നിക്ഷിപ്തമാകുതോടെ തെരുവ് നായ ശല്യം ഒരു പരിധി വരെ കുറയ്ക്കാന്‍ കഴിയുമെന്നായിരുന്നു യു ഡി എഫ് സര്‍ക്കാര്‍ പ്രതീക്ഷ വച്ചത്്. അതു പ്രായോഗികമായി നടപ്പായില്ല എന്നതിന് നായ ശല്യം വര്‍ധിച്ചതുതന്നെ തെളിവ്. തെരുവ് നായ ശല്യം നിയന്ത്രണ വിധേയമാക്കുന്നതിനുള്ള സംസ്ഥാന വ്യാപകമായ ബോധവല്‍ക്കരണ പരിപാടി കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഒന്നിന് ആരംഭിക്കാന്‍ തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് ഗവണ്‍മെന്റ് നിര്‍ദേശം നല്‍കിയിരുന്നു. കുറേ സ്ഥലങ്ങളില്‍ അത് തുടങ്ങുകയും ചെയ്തു. പക്ഷേ, തുടര്‍ച്ച ഉണ്ടായില്ല.

തെരുവ് നായ വന്ധ്യംകരണത്തിനുള്ള സംസ്ഥാന വ്യാപകമായ പരിപാടി കഴിഞ്ഞ സെപ്റ്റംബര്‍ 22 മുതല്‍ 29 വരെ തദ്ദേശ ഭരണ സ്ഥാപനങ്ങളും മൃഗ സംരക്ഷണ വകുപ്പും സംയുക്തമായി നടപ്പിലാക്കിയതിനും ഫലമുണ്ടായില്ല. കൊല്ലാതെ വെറും വന്ധ്യംകരണംകൊണ്ടു ഫലമില്ല എന്നതിന് തെളിവായി അതും മാറി. വളര്‍ത്തുനായ്ക്കള്‍ ഉള്‍പെടെ പരമാവധി വന്ധ്യംകരണം ഈ കാലയളവില്‍ നടത്തുമെന്നായിരുന്നു പ്രഖ്യപനം. ഇതിനായി മൃഗ സംരക്ഷണ വകുപ്പിന്റെ 50 പോളി ക്ലിനിക്കുകള്‍ താലൂക്കാശുപത്രി നിലവാരത്തിലേക്ക് ഉയര്‍ത്തി. ബ്ലോക്ക്, ഗ്രാമതല, വെറ്റിനറി ആശുപത്രികളിലും വാക്‌സിനേഷന്‍ സൗകര്യം ഉണ്ടായിരിക്കും എന്നും മുനീര്‍ പ്രഖ്യാപിച്ചു. ഒന്നുമുണ്ടായില്ല.

നായ്ക്കളെ പിടിച്ച് ആശുപത്രിയില്‍ എത്തിക്കാനും കുത്തിവെയ്പിന് ശേഷം അതത് സ്ഥലങ്ങളില്‍ തിരിച്ചെത്തിക്കാനും ഉള്ള ചുമതല നല്‍കിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അതില്‍ കാര്യമായ താല്‍പര്യം കാണിച്ചുമില്ല. വന്ധ്യംകരിച്ച നായ്ക്കളെ തിരിച്ചറിയാന്‍ ചെവിയില്‍ അടയാളം പതിപ്പിക്കും, ഒരു പട്ടിക്കായി 250 രൂപ ചെലവഴിക്കും, ഈ നിരക്കില്‍ ടെന്‍ഡര്‍ നടപടികളിലൂടെ പട്ടിപിടിത്തക്കാരെ നിയോഗിക്കും എന്നൊക്കെ പ്രഖ്യാപിച്ചിരുന്നു. വെറ്റിനറി സര്‍ജന്റെ സാക്ഷ്യപത്രം ഹാജരാക്കുന്ന ഉടമസ്ഥര്‍ക്ക് 250 രൂപ പ്രോത്സാഹനമായി നല്‍കാനായിരുന്നു മറ്റൊരു തീരുമാനം. പദ്ധതിത്തുകയില്‍ നിന്ന് തദ്ദേശ സ്ഥാപനങ്ങള്‍ ചെലവഴിക്കാനായിരുന്നു നിര്‍ദേശം. അതും ഫലം കണ്ടില്ല. പരിപാടിയുടെ പുരോഗതി വിലയിരുത്താന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. പക്ഷേ, എന്തായെന്ന് പിന്നീട് ആരും അന്വേഷിച്ചില്ല.


Keywords: Thiruvananthapuram, Kerala, UDF, Dog, Minister, M.K.Muneer, Project, Dog menace; UDF govt was a big failure, documents says.