Follow KVARTHA on Google news Follow Us!
ad

ശമ്പളമില്ല; ഇന്ത്യാവിഷന്‍ വീണ്ടും പ്രതിസന്ധിയില്‍

മലയാളത്തിലെ ആദ്യ ന്യൂസ് ടിവി ചാനല്‍ ഇന്ത്യാവിഷന്‍ വീണ്ടും സാമ്പത്തിക പ്രതിസന്ധിയിലേക്കു നീങ്ങുന്നു. Thiruvananthapuram, India Vision, Channel, Kerala, Salary, Loss, Development
തിരുവനന്തപുരം: (www.kvartha.com 21.08.2014) മലയാളത്തിലെ ആദ്യ ന്യൂസ് ടിവി ചാനല്‍ ഇന്ത്യാവിഷന്‍ വീണ്ടും സാമ്പത്തിക പ്രതിസന്ധിയിലേക്കു നീങ്ങുന്നു. ഉള്ളടക്കത്തിലെ മികവിന് യോജിച്ച വിധം ജീവനക്കാരോടു നീതി പുലര്‍ത്താന്‍ മാനേജ്‌മെന്റിനു കഴിയുന്നില്ലെന്നാണു പുറത്തുവരുന്നത്. ചാനലില്‍ നിന്ന് കൊഴിഞ്ഞുപോക്ക് തുടരുന്നതിനു കാരണം അതാണുതാനും.

അടുത്തയിടെ ഇന്ത്യാവിഷനില്‍ നിന്ന് റിപ്പോര്‍ട്ടര്‍ ടിവിയിലേക്ക് ഒരു വാര്‍ത്താ അവതാരകന്‍ കൂടി പോയിരുന്നു. ശ്രദ്ധേയമായി വാര്‍ത്ത അവതരിപ്പിച്ചിരുന്ന യുവ അവതാരകനു മൂന്നുമാസമായി ശമ്പളം ലഭിച്ചിരുന്നില്ല. അതേസമയം, ചാനല്‍ ചെയര്‍മാനും മന്ത്രിയുമായ ഡോ. എംകെ മുനീര്‍ നിക്ഷേപകരെത്തേടി പരക്കം പായുകയാണ്. സമീപകാലത്ത് ചില പ്രവാസിമലയാളി വ്യവസായികള്‍ പണം മുടക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ മന്ത്രിയുമായി കൂടിക്കാഴ്ചയും നിശ്ചയിച്ചു. എന്നാല്‍ പറഞ്ഞ ദിവസം അവര്‍ എത്തിയില്ല.

ചാനലില്‍ ഏകപക്ഷീയമായി നിക്ഷേപകരെക്കൊണ്ട് പണം മുടക്കിക്കുകയും ചാനലിന്റെ നിയന്ത്രണത്തില്‍ നിന്ന് ഒരുവിധത്തിലും പിന്മാറാന്‍ തയ്യാറാകാതിരിക്കുകയും ചെയ്യുന്ന മുനീറിന്റെ സമീപനത്തെക്കുറിച്ച് മറ്റു ചിലരില്‍ നിന്നു മനസിലാക്കിയാണ് അവര്‍ പിന്മാറിയതെന്നാണു സൂചന. പരസ്യത്തില്‍ നിന്നുള്ള നാമമാത്ര വരുമാനം മാത്രമാണ് ഇപ്പോള്‍ ഇന്ത്യാവിഷനുള്ളത്. അതിനേക്കാള്‍ കൂടുതലാണ് സ്വാഭാവികമായും ശമ്പളം ഉള്‍പ്പെടെയുള്ള ചെലവുകള്‍.

പ്രമുഖ സ്വകാര്യ സാമ്പത്തിക സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സ് ഇന്ത്യാവിഷനില്‍ ഇടക്കാലത്ത് പണം മുടക്കിയിരുന്നു. അവരും പിന്മാറി.

20,000 രൂപയ്ക്കു മുകളില്‍ ശമ്പളമുള്ള ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചിട്ട് മൂന്നു മാസത്തോളമായി എന്നത് ചാനല്‍ മാനേജ്‌മെന്റിനെ അലട്ടുന്നുണ്ട്. ദൃശ്യ മാധ്യമത്തിന്റെ ആകര്‍ഷണീയതയിലുള്ള താല്‍പര്യംകൊണ്ടാണ് പലരും ഇപ്പോഴും തുടരുന്നത്. പലരും കൊഴിഞ്ഞു പോയിട്ടും ചാനല്‍ നിലനില്‍ക്കുന്നതും അതുകൊണ്ടു മാത്രമാണത്രേ.

Updated
Thiruvananthapuram, India Vision, Channel, Kerala, Salary, Loss, Development

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read: 
സോഷ്യല്‍ മീഡിയയില്‍ ഖത്വീബിനെതിരെ അപവാദം പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

Keywords: Thiruvananthapuram, India Vision, Channel, Kerala, Salary, Loss, Development. 

Post a Comment